പൊറോട്ട കൊടുക്കാത്തതിന് കൊല്ലത്ത് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു


കൊല്ലം: പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലെ കടയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെടുകയായിരുന്നു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് അടിച്ചു പൊട്ടിച്ചത്. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മർദനമേറ്റ കടയുടമ പറഞ്ഞു. അക്രമികളിൽ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്‌നക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.



Post a Comment

Previous Post Next Post

AD01