കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു


സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം. കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം – കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ വിദ്യാർത്ഥികൾക്ക് ജോയിൻ ചെയ്യാം. ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 മെയ് 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744844522

പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2025-26 കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024. ഫോൺ: 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com.



Post a Comment

Previous Post Next Post

AD01