ഡബ്ല്യു ടി എ മട്ടന്നൂർ ജേതാക്കൾ


മട്ടന്നൂർ: 25ാം മത് കണ്ണൂർ ജില്ലാ സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വാർഫയർ ടൈഗേഴ്സ് അക്കാഡമി മട്ടന്നൂർ ജേതാക്കളായി. രണ്ടാം സ്ഥാനം യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാഡമി കല്ലിക്കണ്ടിയും, മൂന്നാം സ്ഥാനം ഇൻറർനാഷണൽ മാർഷ്യൽ ആർട്സ്  അക്കാഡമി കണ്ണൂരും കരസ്ഥമാക്കി.  മട്ടന്നൂർ യുപി സ്കൂളിൽ വെച്ച് നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ വിവിധ ക്ലബ്ബുകളിൽ നിന്നായി 110 പേർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി മൽസരിച്ച് വിജയിച്ച  22 പേർ മെയ് 10,11 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. രാവിലെ നടന്ന  ചടങ്ങിൽ അൻവർ സാദത്തിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ വുഷു അസോസിയേഷൻ പ്രസിഡണ്ട് എൻ കെ സുഗന്ധൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അശ്വിൻ കെ, മഷൂദ് സിപി എന്നിവർ ആശംസയും കൃഷ്ണപ്രിയ കെ. സ്വാഗതവും തീർത്ഥ എം നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02