ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക് നുണപ്രചാരണം പൊളിച്ചടുക്കി ഇന്ത്യ. യുദ്ധം ചെയ്യാൻ മടിച്ചതിനും മറ്റും ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നാണ് പാക് മാധ്യമങ്ങൾ പ്രചാരിപ്പിക്കുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥരിൽ ചിലർക്ക് സ്ഥാനക്കയറ്റം നൽകിയെന്നും മറ്റ് ചിലർ വിരമിച്ചതാണെന്നുമാണ് ഇന്ത്യയുടെ മറുപടി. ഡിഫൻസ് ഇൻറലിജൻസ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ ഡിഎസ് റാണയെ പുറത്താക്കിയെന്നായിരുന്നു പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത് എന്നാൽ അദ്ദേഹത്തെ ആൻറമാൻ നിക്കോബാർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫ് ആയി പ്രമോട്ട് ചെയ്യുകയായിരുന്നു ചെയ്തത്. ലഫ്.ജനറൽ സുചീന്ദ്ര കുമാറിനെ നോർത്തേൺ കമാൻഡിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു മറ്റൊരു നുണപ്രചരണം. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവിൽ ഏപ്രിൽ 30ന് അദ്ദേഹം വിമരിച്ചിരുന്നു. യുദ്ധം ചെയ്യാൻ മടിച്ചതിന് എയർ മാർഷൽ എസ് പി ധൻകറിനെ പുറത്താക്കിയെന്നും പാകിസ്താ്‍ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അദേഹം സർവീസ് പൂർത്തിയാക്കി ഏപ്രിൽ 30ന് വിരമിച്ചിരുന്നു. അതേസമയം പാകിസ്താനിൽ നിന്നുള്ള തപാൽ ബന്ധം ഇന്ത്യ റദ്ധാക്കി. പാകിസ്താനിൽ നിന്ന് തപാൽ വഴി വരുന്ന കത്തുകളും പാർസലുകളും നിർത്തിവച്ച് ഇന്ത്യ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വ്യോമ, ഉപരിതല മാർഗങ്ങൾ വഴിയുള്ള ഇടപാടുകൾ ആണ് റദ്ധാക്കിയത്.

Post a Comment