കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍




കണ്ണൂരില്‍ ബാങ്ക് ലോണ്‍ എടുത്ത് നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത് കഴിഞ്ഞ വര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സാമ്പത്തികാവസ്ഥ മനസിലാക്കി അത് മുതലെടുത്തായിരുന്നു ചൂഷണം. പെണ്‍കുട്ടി പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായിരുന്നു. എന്നാല്‍, കുടുംബത്തിലെ സാമ്പത്തികാവസ്ഥ കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിന് സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്പയെടുത്തു നല്‍കാമെന്ന് കുട്ടിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് അഹമ്മദ്കുട്ടിയുടെയും ജിനേഷിന്റെയും സഹായത്തോടെ കൂട്ടുപറമ്പിലെ ഒരു ബാങ്കില്‍ നിന്ന് 25000 രൂപ വായ്പ എടുത്ത് നല്‍കി. ഇതിന്റെ പേരിലായിരുന്നു ചൂഷണം. പെണ്‍കുട്ടി പിന്നീട് ബെംഗളൂരുവിലേക്ക് പഠിക്കാന്‍ പോയി.വിദ്യാഭ്യാസ ആവശ്യത്തിനാണ് പെണ്‍കുട്ടിക്ക് ലോണ്‍ എടുത്തുനല്‍കിയത്. ബെംഗളൂരു, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വെച്ചായികരുന്നു പീഡനം. അറസ്റ്റിലായ അഹമ്മദ് കുട്ടിക്ക് 70 വയസിലേറെ പ്രായമുണ്ട്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01