ആലപ്പുഴ: ആലപ്പുഴയിൽ കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശിയായ നാൽപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ വിശദ പരിശോധന നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തലവടിയിൽ സമീപവാസികളുടെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ അറുപത്തിമൂന്നുകാരൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് ഇയാൾക്ക് കോളറ സ്ഥിരീകരിച്ചത്.
WE ONE KERALA -NM
Post a Comment