ഇരിട്ടി: പുന്നാട് നിന്നും മയക്കുമരുന്നായ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികളെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ അലാമിൻഹക്ക് (25), റക്കീബുൾ ഇസ്ലാം (23) എന്നിവരെയാണ് പുന്നാട് ടൗണിലെ ടറഫ് കോർട്ടിന് സമീപത്തെ ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഇ. പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്. 8 ഗ്രാം ഹെറോയിൻ ആണ് ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയത്
WE ONE KERALA -NM
إرسال تعليق