മുടിയ്ക്കും ചർമ്മത്തിനുമായി ഓറഞ്ച് തൊലി ഉപയോഗിക്കേണ്ട വിധം
- ഓറഞ്ച് തൊലികൾ വെള്ളത്തിൽ തിളപ്പിച്ച് ഫേഷ്യൽ ടോണറായോ ഹെയർ വാട്ടറായോ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് ഉന്മേഷം നൽകുകയും മുടിയുടെ വേരുകൾക്ക് ബലമുള്ളതാക്കുകയും ചെയ്യുന്നു.
- ഓറഞ്ച് തൊലി പൊടിച്ച് തൈരിലോ അല്ലെങ്കിൽ കറ്റാർ വാഴ ജെല്ലിലോ യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. താരൻ കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.
- ഓറഞ്ച് തൊലി പൊടിച്ച് പഞ്ചസാരയും കുറച്ച് തുള്ളി എണ്ണയും ചേർത്ത് തലയോട്ടിയിൽ മൃദുവായി തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.
- ഓറഞ്ച് തൊലിയുടെ പൊടി റോസ് വാട്ടറിലും ഗ്ലിസറിനിലും കലർത്തി ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കും.
- കഞ്ഞി വെള്ളവും ഓറഞ്ച് തൊലിയും ഒരുമിച്ച് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടി വളർച്ച വേഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും.
Post a Comment