എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ NH 66 കേരളത്തില്‍ ഇന്നും സ്വപ്നം മാത്രം; നിലവിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരം’ മന്ത്രി മുഹമ്മദ് റിയാസ് എന്‍എച്ച് 66ന്റെ നിര്‍മാണം അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പറഞ്ഞേ പറ്റൂ എന്ന ഹാഷ്ടാഗില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ വീഡിയോ എന്‍ എച്ച് 66 ലോകത്തെവിടെയുമുള്ള മലയാളിയുടെ സ്വപ്‌ന പദ്ധതിയാണ്. വാഹനപ്പെരുപ്പം മൂലം വീര്‍പ്പ് മുട്ടുന്ന കേരളത്തില്‍ ആശ്വാസ പദ്ധതിയാണിത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു
WE ONE KERALA -NM
.jpg)




Post a Comment