കേരള സ്പോഴ്‌സ് കൗൺസിൽ bമെയ് 5 മുതൽ 22 വരെ പ്രഖ്യാപിച്ച ലഹരി വിരുദ്ധ റാലിയും, സെമിനാറും പദ്ധതിയുടെ ഭാഗമായി Meiro Martial KARATE DO സ്കൂൾ ലഹരി വിരുദ്ധ റാലിയൂം സെമിനാറും സംഘടിപ്പിച്ചു ലഹരി വിരുദ്ധ ബാനറുകൾ ഉയർത്തി കാണിച്ച് കൊണ്ട് കരാട്ടെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പൂന്തുറ പുത്തൻപ്പള്ളി വാർഡ് കൗൺസിലർ എസ്.സലീം ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് പൂന്തുറ സബ് ഇൻസ്പെക്ടർ ജയപ്രകാശ് സംസാരിച്ചു. പരുത്തിക്കുഴി നോർത്ത് റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ഷഫീക്ക്, പള്ളിത്തെരുവ് ത്രിവേണി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നാസർ, പള്ളിത്തെരുവ് നോർത്ത് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നൗഷാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. മെയ്റോ മാർഷ്യൽ കരാട്ടെ ഡോ യുടെ ജോ. സെക്രട്ടറി ഐശ്വര്യ വിനു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. മുതിർന്ന കരാട്ടെ അധ്യാപകനും എക്സാമിനറും കോച്ചുമായ ശിഹാൻ അബ്ദുൽ റഹുമാൻ പരിപാടി നിയന്ത്രിച്ച് കൊണ്ട് കരാട്ടെയുടെ പ്രാധാന്യവും ലഹരിയുടെ ദൂഷ്യ ഫലങ്ങളും വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. മൈറോ മാർഷ്യൽ കരാട്ടെ ഡോയുടെ സെക്രട്ടറി ജംഷാദ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സെമ്പായ അബ്ദുൽ ബാസിത് സത്‌കർമ്മ, സെമ്പായ് ഇർഫാൻ py , സെമ്പായ് ആദർശ് വിനു, വിഷ്ണു, അൻസിൽ മറ്റ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു കരാട്ടെ ആണ് നമ്മുടെ ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് കൊണ്ട് സർക്കാരിൻ്റെ കിക്ക് ഡ്രക്‌സ് പരിപാടിൽ സജീവമായി ഞങൾ ഉണ്ടാകും എന്നും, മെയ് 14 ന് പാറശാല മുതൽ നെയ്യാറ്റിൻകര വരെ നടക്കുന്ന മിനി മാരതോണിലും മൈറോ മാർഷ്യൽ സാന്നിധ്യം അറിയിക്കും എന്നും പ്രസിഡൻ്റ് ശിഹാൻ അബ്ദുൽ റഹ്മാൻ മാധ്യങ്ങളെ അറിയിച്ചു.
WE ONE KERALA -NM
Post a Comment