അയ്യപ്പൻ കാവ് പാലം ജംഗ്ഷനിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം


കാക്കയങ്ങാട്: അയ്യപ്പൻ കാവ് ആറളം പാലം ജംഗ്ഷനിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.ഇരിട്ടി ഭാഗത്തു നിന്നും കൊട്ടിയൂർ അമ്പലത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്ന  കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും കൊട്ടിയൂരിൽ നിന്ന് ആറളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.

Post a Comment

Previous Post Next Post

AD01