ആയത്തുള്ള അലി ഖമനയിയെ ഉടൻ കണ്ടെത്തി വധിക്കുമെന്ന് ഇസ്രയേൽ

 


ഇറാന്റെ പരമോന്നത നേതാവ് ‌‌‌‌ആയത്തുള്ള അലി ഖമനയിയെ ഉടൻ കണ്ടെത്തി വധിക്കുമെന്ന് ഇസ്രയേൽ. ഖമനയി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി. ആധുനികകാലത്തെ ഹിറ്റ്‌ലറാണ് ഖമനയിയെന്ന് കാറ്റ്സ് ആരോപിച്ചു. ബീർഷേവയിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരേ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതിന് പിന്നാലെയാണ് കാറ്റ്സിന്റെ പ്രതികരണം. ഖമനയി ലക്ഷ്യമിടുന്നത് ഇസ്രയേലിന്റെ നാശമാണെന്ന് കാറ്റ്സ് കുറ്റപ്പെടുത്തി. ഏകാധിപതിയുടെ ആ ലക്ഷ്യമോ ഇസ്രയേലിനുനേർക്കുള്ള ആക്രമണങ്ങൾ തുടരുന്നതോ അനുവദിക്കാനാകില്ല. ഖമനയിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന പര്യാപ്തമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.

WE ONE KERALA -NM 




Post a Comment

0 Comments