കണ്ണൂർ മലപ്പട്ടത്ത് സിപിഎം തകർത്ത ഗാന്ധി സ്തൂപം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വീണ്ടും പുനസ്ഥാപിക്കുന്നതിൽ സന്തോഷമെന്ന് പി ആർ സനീഷ്


കണ്ണൂർ: മലപ്പട്ടത്ത് ഗാന്ധി സ്തൂപം ജൂൺ 6ന് വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിക്കുമെന്ന് മുൻ ആർമി ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ പി ആർ സനീഷ്. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും.  അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ ഉദ്യോഗസ്ഥനുമായ സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തിയത്. ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി ഐഎം പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഗാന്ധി സ്തൂപം നി‌‍‌ർമിക്കാൻ അനുവദിക്കില്ലെന്ന് സിപിഐഎം നേതാവ് നേരത്തെ പ്രസംഗിച്ചിരുന്നു.





Post a Comment

Previous Post Next Post

AD01