കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

 


താനൂർ : കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ ജുമാ മസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബ (44) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.വെള്ളി വൈകീട്ടോടെയാണ് മരിച്ചത് . ശനിയാഴ്ചയായിരുന്നു സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം.പരേതനായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെയും പരേതയായ ഉണ്ണീമയുടെയും മകളാണ്. ഭർത്താവ്: ചെമ്പൻ ഇസ്ഹാഖ്. മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01