വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ


കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലീന (14) ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



إرسال تعليق

0 تعليقات