കൊട്ടിയൂർ തീർത്ഥാടകർക്കായി സംഘടിപ്പിച്ച ഭക്ഷണവിശ്രമ കേന്ദ്രം കേന്ദ്രത്തിന് നാളെ സമാപനമാകും


കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയും IRPC കൂത്തുപറമ്പും ചേർന്ന് ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിൽ കൊട്ടിയൂർ തീർത്ഥാടകർക്കായി സംഘടിപ്പിച്ച ഭക്ഷണവിശ്രമ കേന്ദ്രം കേന്ദ്രത്തിന് നാളെ സമാപനമാകും.  വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഭക്ഷണം കഴിക്കാൻ എത്തിയെന്നും മൂന്നുവർഷമായി ഈ ഉദ്യമം വിജയപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത് നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണെന്നും ഭാരവാഹികൾ പറഞ്ഞു. ജൂൺ 9ന് ആരംഭിച്ച പരിപാടി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും ഭക്ഷണ വിശ്രമ കേന്ദ്രത്തിലെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 


കൂത്തുപറമ്പ് നഗരസഭ അധ്യക്ഷ വി സുജാത ടീച്ചർ മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ഗംഗാധരൻ മാസ്റ്റർ ഉൾപ്പെടെ ഭക്ഷണ വിശ്രമ കേന്ദ്രം സന്ദർശിക്കാൻ എത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം മട്ടന്നൂർ എംഎൽഎ കെ ശൈലജ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിൻറെ നാനാതുറകളിൽ പെട്ടവർ നൽകുന്ന സഹകരണമാണ് ഈ പരിപാടി വൻ വിജയമാകാൻ കാരണമെന്നും വരുംവർഷങ്ങളിൽ ഇത് തുടരാൻ ശ്രമിക്കുമെന്നും ഭാരവാഹികളായ കെ ദിവാകരൻ മാസ്റ്റർ എൻ വിജയൻ ടി പവിത്രൻ എന്നിവർ പറഞ്ഞു.





Post a Comment

Previous Post Next Post

AD01