ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു



തിരുവനന്തപുരം: സിനിമാ മേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാനെന്ന പേരില്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലെയും നടപടി അവസാനിപ്പിക്കും. കമ്മിറ്റിക്ക് മുന്നില്‍   മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലാത്തതിനാലാണ് തീരുമാനം. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ്  രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 21 എണ്ണത്തിലെ നടപടികള്‍ അവസാനിപ്പിച്ച് റിപോര്‍ട്ട് നല്‍കി. ബാക്കിയുള്ള 14 കേസുകളിലെ റിപോര്‍ട്ട് ഈ മാസം അവസാനം നല്‍കും.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01