തലശ്ശേരി നഗരത്തിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി.


തലശ്ശേരി നഗരത്തിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ പനങ്കാവ് ലൈനിലെ ഒരു കച്ചവട സ്ഥാപനത്തിന് മുന്നിലെ തണൽ മരമാണ്  മുറിച്ചു നീക്കിയത്. ഏതു നിമിഷവും നിലംപൊത്താൻ പാകത്തിലാണ് മരത്തിൻ്റെ നിൽപ്പ്. കടയുടെ മുന്നിലെ മേൽക്കൂരക്ക് മുകളിൽ ചാഞ്ഞു  നിൽക്കുകയായിരുന്നു മരം. സമീപത്തെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ അപകട ഭീഷണി ഉയർത്തി നിന്ന ആൽമരത്തിൻ്റെ ശിഖരങ്ങളും മുറിച്ചു നീക്കിയിട്ടുണ്ട്. പനങ്കാവ് ലൈനിലെ  കെട്ടിടത്തിൽ ഏകദേശം അമ്പതോളം കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. കൂടാതെ ഏതു സമയവും ആളുകൾ കടന്നു പോകുന്ന വഴി കൂടിയാണിത്. മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർ അധികാരികൾക്ക് മുൻപ്  നിരവധി തവണ പരാതി നൽകിയിരുന്നു. ഒടുവിലാണ് നഗരസഭ അധികൃതർ ഇടപെട്ട് മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങിയത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ക്രെയിൻ സ്ഥലത്തെത്തിച്ചാണ്  അപകടം കൂടാതെ മരം മുറിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിക്ക് മുൻവശത്തെ പുളി മരം കടപുഴകി ആറോളം ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01