ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡ്രൈവറെ മർദ്ദിച്ചു; നിയന്ത്രണം വിട്ട ബസ്സ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി.


പഴയങ്ങാടി: പഴയങ്ങാടിയിൽ നിന്ന് മാട്ടൂലിലേക്ക് ഓടികൊണ്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവറെ മർദ്ദിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട  ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി. ( (ശനി) ഇന്നലെ ഉച്ചക്ക്  ഒരു മണിയോടെയാണ് സംഭവം. പഴയങ്ങാടിയിൽ നിന്ന്  മാട്ടൂലിലേക്ക്  യാത്രക്കാരുമായി പോവുകയായിരുന്ന ബ്രീസ് ബസിന്റെ  ഡ്രൈവർ എഴോo സ്വദേശി മുഫസ്സിർ എന്ന ഡ്രൈവറെയാണ്  മറ്റൊരു ബസിന്റെ ഉടമസ്തനായ ഷബീർ എന്ന യുവാവ് വ്യക്തി വിരോധത്തോൽ മർദ്ദിച്ചതായി പറയുന്നത്. ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചാണ് ബസ് നിന്നത്.  മാട്ടൂൽ പഞ്ചായത്ത് ഓഫീസിന്  സമീപം വെച്ചാണ് സംഭവം ഉണ്ടായത്. നിറയെ യാത്രക്കാരമായി സർവ്വീസ് നടത്തുകയായിരുന്ന ബസ്സിന് മുകളിലേക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തലക്ക് പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. 



Post a Comment

Previous Post Next Post

AD01