കുടുംബശ്രീ അംഗങ്ങള്‍ക്കും സാങ്കേതിക മികവ്; K- TAP പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം




 സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങളെ സാങ്കേതിക മികവിലേക്ക് ഉയര്‍ത്തുന്ന K- TAP പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീയെ വരുമാന വര്‍ദ്ധനവിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.K-TAP പദ്ധതിയുടെ ഭാഗമായി 104 സാങ്കേതിക വിദ്യകളുടെ ധാരണാ പത്രം കൈമാറ്റവും ചടങ്ങില്‍ നടന്നു. സാങ്കേതിക വിദ്യ പങ്കുവെക്കുന്നതിന് കുടുംബശ്രീയുമായി കരാറിലേര്‍പ്പെട്ട ICAR , NRCB, CSIR , NIST, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, സ്റ്റാര്‍ട്ടപ് മിഷന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളാണ് ധാരണാ പത്രം കൈമാറിയത്. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ആസൂത്രണ ബോര്‍ഡ് കാര്‍ഷിക വിഭാഗം മേധാവി എസ്.നാഗേഷ്, തുടങ്ങിയവരും കാര്‍ഷിക സാങ്കേതിക ഗവേഷണ രംഗത്തെ നിരവധി പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികളും ശാസ്ത്രജ്ഞരും ചടങ്ങില്‍ പങ്കെടുത്തു

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01