ഒഡീഷയിൽ 16 കാരിക്ക് നേരെ കൊടും ക്രൂരത; തട്ടിക്കൊണ്ടുപോയി തീകൊളുത്തി


ഒഡീഷയിൽ പെൺകുട്ടികൾക്കെതിരായി അതിക്രമ പരമ്പര. 16 കാരിയെ തട്ടിക്കൊണ്ട്പോയി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഒഡിഷയിലെ പുരിയിലാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടിൽ പോകവേ ഭാർഗവി നദീതീരത്ത് വച്ചാണ് മൂന്നംഗ സംഘം പെൺകുട്ടിയെ വലിച്ചിഴച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീവച്ചത്. പൊള്ളലേറ്റ പെൺകുട്ടിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ 70% പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഒഡീഷയിൽ ലൈംഗിക അതിക്രമത്തെ തുടർന്ന് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സമാന സംഭവം. ബാലസോർ ജില്ലയിൽ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം അധ്യാപകനെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.



Post a Comment

Previous Post Next Post

AD01