മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് കൈത്താങ്ങ്: സർക്കാറിന്റെ ടൗൺഷിപ്പ് നിർമ്മാണത്തിന് 80 ലക്ഷം രൂപ നൽകി കെയർ ഫോർ മുംബൈ


മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് കൈത്താങ്ങുമായി മുംബൈയിലെ മലയാളികളുടെ കൂട്ടായ്മയായ കെയർഫോർ മുംബൈ. സർക്കാറിന്റെ ടൗൺഷിപ്പ് നിർമ്മാണത്തിന് 80 ലക്ഷം രൂപയാണ് സംഘടന കൈമാറിയത്. ദുരിതബാധിതർക്ക് പുനരധിവാസത്തിനായി നാലു വീടുകൾ നിർമ്മിച്ചു നൽകാമെന്ന് കെയർ ഫോർ മുംബൈ വാഗ്ദാനം നൽകിയിരുന്നു. ഇതിനുള്ള തുകയാണ് കൂട്ടായ്മ സർക്കാറിന് കൈമാറിയത്. കോവിഡ്, പ്രളയം പോലെ സംസ്ഥാനം നിരവധിയായ പ്രതിസന്ധികൾ നേരിട്ടപ്പോൾ കെയർ ഫോർ മുംബൈ സഹായവുമായി എത്തിയിരുന്നു. കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, ട്രഷറർ പ്രേംലാൽ സംഘടനയുടെ ട്രസ്റ്റി അംഗങ്ങൾ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.



Post a Comment

Previous Post Next Post

AD01