ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ഇതിലും മികച്ച ഓപ്ഷൻ വേറെയില്ല; 9999 രൂപയ്ക്ക് സ്വന്തമാക്കാം ഇൻഫിനിക്സിന്റെ പുതിയ ഫോൺ


ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ഇതിലും മികച്ച ഓപ്ഷൻ ഇപ്പോൾ വേറെയുണ്ടാകാൻ സാധ്യതയില്ല. ഇൻഫിനിക്സാണ് ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകർന്നുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ ഇറക്കിയിരിക്കുന്നത്. ഇൻഫിനിക്സ് തങ്ങളുടെ ഹോട്ട് സീരീസിൽ പുതിയതായി അ‌വതരിപ്പിച്ച ഇൻഫിനിക്സ് ഹോട്ട് 60+ 5ജി ഫോൺ ഇന്ത്യയിലെത്തി. മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6GB റാമും 6GB വരെ വെർച്വൽ റാമും ഉണ്ട്. 90FPS സൗജന്യ ഫയർ ഗെയിമിംഗ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈപ്പർ എഞ്ചിൻ 5.0 ലൈറ്റ്, വൺ-ടാപ്പ് AI ബട്ടൺ എന്നിവയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (720 x 1600 പിക്സൽസ്) HD+ LCD സ്ക്രീൻ ആണ് ഇതിലുളളത്. ഇത് 240Hz ടച്ച് സാമ്പിൾ റേറ്റ്, 560 nits വരെ ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ തുടങ്ങിയവയും ഫോണിന്റെ പ്രത്യേകതയാണ്. ഒക്ട കോർ (2 x 2.2GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രോസസർ ആണ് ഇൻഫിനിക്സ് ഹോട്ട് 60+ 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയു, 6GB LPDDR5x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ പ്രത്യേകതയും ഈ 5 ജി ഫോണിൽ ഉണ്ട്.

ഇൻഫിനിക്സ് ഹോട്ട് 60+ 5ജിയുടെ 6GB + 128GB മോഡലിന് 10,499 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 9999 രൂപ വിലയിൽ വാങ്ങാനാകും. സ്ലീക്ക് ബ്ലാക്ക്, ടണ്ട്ര ഗ്രീൻ, ഷാഡോ ബ്ലൂ നിറങ്ങളിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01