കണ്ണൂർ: ക്രൈസ്തവ സഭകളെയും കന്യാസ്ത്രീകളെയും ബി ജെ.പി. സർക്കാരുകളും ബജ് രംഗ്ദൾ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളും വേട്ടയാടുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. രാജ്യത്തെ ജനങ്ങൾക്ക് ജാതി മത ചിന്തകൾക്ക് അതീതമായി വിദ്യാഭ്യാസ, ആരോഗ്യ അടക്കമുള്ള രംഗങ്ങളിൽ മികച്ച സേവനം നിസ്വാർഥമായി നൽകുന്ന ക്രൈസ്തവ സഭകളെയും സേവനത്തിനായി സമർപ്പിതജീവിതം നയിക്കുന്ന കന്യാസ്ത്രീകളെയും ദ്രോഹിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിൽ നടന്നതെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം ഗാന്ധി സർക്കിളിൽ നടത്തിയ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ബി.ജെ.പി ശത്രുപക്ഷത്തു നിർത്തുന്നത്. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കുനേരെ കഴിഞ്ഞ ദിവസം ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ ആൾക്കൂട്ട വിചാരണയും തുടർന്നുള്ള അവരുടെ അറസ്റ്റും ഞെട്ടിക്കുന്നതാണ്. ഛത്തീസ്ഗഢിലെ ആഭ്യന്തരവകുപ്പ് ബജ്റംഗ്ദൾ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത് ജനാധിപത്യത്തിനുനേരേയുള്ള കടന്നുകയറ്റമാണ്. പാവപ്പെട്ടവരെയും അശരണരെയും അവരുടെ ഏത് അവശ്യഘട്ടത്തിലുംസഹായിക്കുന്ന കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തും മതപരിവർത്തനവുമടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ക്രൂരമാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങളിൽ വർഗീയതയുടെയും വിഭാഗീയതയുടെയും വിഷം കുത്തിവെക്കുന്ന നയം ബി.ജെ.പി. യും ആർ.എസ്. എന്നും അവസാനിപ്പിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കന്യാ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ചു. നേതാക്കളായ അഡ്വ. ടി ഒ മോഹനൻ, കെ പ്രമോദ്, മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, എം കെ മോഹനൻ, സുരേഷ് ബാബു എളയാവൂർ, പി മുഹമ്മദ് ഷമ്മാസ്, ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,എം സി അതുൽ, അഡ്വ. പി ഇന്ദിര, കല്ലിക്കോടൻ രാഗേഷ്, എൻ ആർ മായിൻ, റോബർട്ട് വെള്ളംവെള്ളി, ഫർഹാൻ മുണ്ടേരി, കെ ഉഷ കുമാരി, പദ്‌മജ തുടങ്ങിയവർ സംസാരിച്ചു.

Post a Comment