കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



 കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അമിത്(25), ഡല്‍ഹി സ്വദേശി രാജ (26) എന്നിവരാണ് മരിച്ചത്. പത്താം മൈലില്‍ ദേശീയപാത 66ൽ ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ദേശീയപാതാ നിര്‍മ്മാണ കരാര്‍ കമ്പനിയായ യുഎല്‍സിസി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

Previous Post Next Post

AD01