ഈവരുന്ന 16ാം തിയ്യതി ബുധനാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനില്‍ വെച്ച് നടപ്പാക്കാന്‍ പോകുന്നത്. അവസാന നിമിഷവും നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. കെല്ലപ്പെട്ട യെമനി പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാനുളള സാധ്യതകളാണ് പലവഴിക്കും നോക്കുന്നത്. തന്റെ ജീവന്‍ രക്ഷിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടുളള നിമിഷ പ്രിയയുടെ വൈകാരിക സന്ദേശം അതിനിടെ ജയിലില്‍ നിന്ന് പുറത്ത് വന്നിരുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇടപെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി ചേര്‍ന്നിരിക്കുകയാണ്.
ബോബി ചെമ്മണ്ണൂര്‍ ഒമാനിലേക്ക്, നിമിഷ പ്രിയയെ രക്ഷിക്കും, യെമനി പൗരന്റെ സഹായം, വലിയ വെല്ലുവിളി ഇത്
WE ONE KERALA
0
Post a Comment