ദക്ഷിണകൊറിയയിലെ ഹ്യൂണ്ടായിയും കൊച്ചിൻ ഷിപ്പ്യാർഡും തമ്മിൽ പരസ്പര സഹകരണത്തിൻ്റെ ധാരണാപത്രം ഒപ്പുവെച്ചതായി മന്ത്രി പി രാജീവ്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണ കമ്പനികളിൽ ഒന്നാണ് ഹ്യൂണ്ടായി. കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണിതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രണ്ടുകമ്പനികളും ചേർന്ന് പുതിയ ഡോക്ക് നിർമ്മിക്കും. കൊച്ചി കപ്പൽശാലയുടെ ശേഷിയുടെ ഇരട്ടിവർദ്ധനവ് അതോടെ ഉണ്ടാകും. തൊഴിൽ അവസരവും ഇരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണ കമ്പനിയായ ദക്ഷിണകൊറിയയിലെ ഹ്യൂണ്ടായിയും കൊച്ചിൻ ഷിപ്പ്യാർഡും തമ്മിൽ പരസ്പര സഹകരണത്തിൻ്റെ ധാരണാപത്രം ഒപ്പുവെച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണ്. ഇൻവെസ്റ്റ് കേരള ഗ്ലോബ്ബൽ സമ്മിറ്റിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് ഷിപ്പ് യാർഡ് സി എംഡി ശ്രീ മധുനായർ ഈ പദ്ധതി അവതരിപ്പിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ എല്ലാ സഹകരണവും ഉറപ്പു നൽകിയിരുന്നു. രണ്ടുകമ്പനികളും ചേർന്ന് പുതിയ ഡോക്ക് നിർമ്മിക്കും. കൊച്ചി കപ്പൽശാലയുടെ ശേഷിയുടെ ഇരട്ടിവർദ്ധനവ് അതോടെ ഉണ്ടാകും. തൊഴിൽ അവസരവും ഇരട്ടിയാകും. പോർട്ടിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും സ്ഥലം ഇതിനായി ഉപയോഗിക്കും. നിക്ഷേപസംഗമത്തിൻ്റെ ഭാഗമായി കൊച്ചിൻ ഷിപ്യാർഡ് നൽകിയ വാഗ്ദാനം യാഥാർത്ഥ്യമാകുന്നതിൽ സന്തോഷം.
Post a Comment