പയ്യാവൂർ: പയ്യാവൂർ - ഉളിക്കൽ മലയോര ഹൈവേയിൽ ചമതച്ചാൽ ടൗണിലൂടെ അമിത വേഗതയിലെത്തിയ കാറിടിച്ച് മധ്യവയസക്കന് ജീവൻ നഷ്ടമായി. ചമതച്ചാൽ സ്വദേശി സ്റ്റീഫൻ പാറയിലാണ് (58) മരണപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഗുരുതര പരിക്കേറ്റ സ്റ്റീഫനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment