ഒരുവാർഡിൽ ഒരുദിനം ജനകീയ ക്യാമ്പയിന് ഇരിട്ടി നഗരസഭയിൽ തുടക്കമായി


ഇരിട്ടി: പകർച്ചവ്യാധി പ്രതിരോധത്തിനായി ഒരുവാർഡിൽ ഒരുദിനം ജനകീയ ക്യാമ്പയിൻ പരിപാടിയുടെ മുനിസിപ്പാലിറ്റിതല യോഗം ഇരിട്ടി മുൻസിപ്പാലിറ്റി ഹാളിൽ വച്ച് നടന്നു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത്‌ സൂപ്പർവൈസർ ഇൻചാർജ് രാജേഷ് വി ജെയിംസ്, എച്ച് ഐ ഇൻചാർജ് ഷിബുമോൻ, വൈസ് ചെയർപേഴ്സൺ പി പി ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോയ, നഗരസഭ ക്ലിൻ സിറ്റി മാനേജർ രാജീവൻ കെ.വി എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ ഉറവിടനശീകരണം, ക്ലോറിനേഷൻ, ബോധവത്കരണം തുടങ്ങിയ പരിപാടികൾ വാർഡ് തലത്തിൽ അടിയന്തിരമായി ചെയ്യാൻ തരുമാനിച്ചു. രോഗപകർച്ചക്ക് കാരണമാകുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു ചെയ്യർപേഴ്സൺ അറിയിച്ചു.



Post a Comment

Previous Post Next Post

AD01