ദീപ്തസ്മരണയിൽ ഡോ. ടി.പി.സുകുമാരൻ


എടക്കാട് സാഹിത്യവേദിയും, ഡോ. ടി.പി.സുകുമാരൻ സൗഹൃദക്കൂട്ടവും ചേർന്ന് ബഹുമുഖ പ്രതിഭയായ ഡോ. ടി.പി.സുകുമാരൻ മാഷെ അനുസ്മരിക്കുന്നു. 'സുകുമാരം' എന്ന് പേരിട്ട അനുസ്മരണ പരിപാടിയിൽ സുകുമാരൻ മാഷുടെ ശിഷ്യരും സുഹൃത്തുക്കളും ആരാധകരും പങ്കെടുക്കും. കല, സാഹിത്യം, സംഗീതം, ചിത്രകല, നാടകം, ഫോക് ലോർ, ഗവേഷണം, താളവാദ്യം, അധ്യാപനം... എന്നു വേണ്ട കൈ വെച്ച മേഖലകളിലെല്ലാം അസാധാരണമായ ധിഷണ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ സുകുമാരൻ മാഷെ കാലം മറക്കാതെ ഓർമ്മിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ സവിശേഷത. ഡോ. രാഘവൻ പയ്യനാട്, കേരളാ ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ഡോ.എ.ടി.മോഹൻരാജ്, ഡോ.എ.വത്സലൻ, ടി.കെ.ഡി മുഴപ്പിലങ്ങാട്, ടി.പവിത്രൻ, ഞാറ്റ്വേല ശ്രീധരൻ, സതീശൻ മോറായി, ടി.വി.വിശ്വനാഥൻ, കെ ടി ബാബുരാജ്... എന്നിവർ പങ്കെടുക്കുന്നു. ചടങ്ങിൽ വെച്ച് ഡോ. ടി.പി.സുകുമാരൻ രചിച്ച ആയഞ്ചേരി വല്യശമാൻ നാടകത്തെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം അരങ്ങിൽ വിസ്മയമാക്കിയ നടനും സംവിധായകനുമായ ടി.പവിത്രനേയും, ദ്രാവിഡ ചതുർഭാഷാ നിഘണ്ടു രചയിതാവായ ഞാറ്റിയേല ശ്രീധരനേയും ആദരിക്കുന്നു. ജൂലായ് 20 ഞായറാഴ്ച്ച എടക്കാട് പബ്ലിക്ക് ലൈബ്രറി ഹാളിൽ 3 മണിക്കാണ് പരിപാടി.



Post a Comment

Previous Post Next Post

AD01