പയ്യാവൂർ: പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകർക്ക് നൽകുന്ന ഇ സൈക്കിളുകളുടെ ക്ലസ്റ്റർതല വിതരണം പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. നവകേരള കർമ പദ്ധതി മുഖേന 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം കൈവരിക്കാനാണ് ലക്ഷ്യമാക്കുന്നത്. 24 പഞ്ചായത്തുകളിൽ നിന്നുള്ള 120 ഗുണഭോക്താക്കൾക്കാണ് ഇ സൈക്കിളുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസ്, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ സുജന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ
Post a Comment