ദില്ലിയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സിആര്‍പിഎഫ്,ചാണക്യാപുരി സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് പൊലീസ്. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ്. ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഓഫീസാണ് വിവരം സ്ഥിരീകരിച്ചത്. സ്ഥലത്ത് നിന്നും കുട്ടികളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ഒരു സ്വകാര്യ സ്കൂളിനും ഡൽഹി യൂണിവേഴ്സിറ്റി (ഡിയു) കോളേജിനും ഈ വർഷം ഫെബ്രുവരിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇമെയിലുകൾ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്നും അധികൃതർ പറഞ്ഞിരുന്നു. സ്കൂളുകളിലെ ബോംബ് ഭീഷണികൾ നേരിടുന്നതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശത്തിലാണ് ഈ നടപടി. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
Post a Comment