ആലക്കോട് : ഓഗസ്റ്റ് 4 ന് ചെമ്പന്തൊട്ടിയിൽ ഉദ്ഘടനം ചെയ്യപ്പെടുന്ന ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വള്ളോപ്പിള്ളി പിതാവിൻറെ വെങ്കല പ്രതിമയുടെ നിർമ്മാണം ഒരു നാടുമുഴുവൻ കൂട്ടായി ഏറ്റെടുക്കുന്നു. പ്രതിമ നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ജനകീയ പങ്കാളിത്തത്തോടെ ശേഖരിക്ക്കുന്നതിന്റെ ഉദ്ഘടാനം ആലക്കോട് കൊട്ടാരത്തിൽ നടന്നു. കുമാരി വർമ്മ തമ്പുരാട്ടിയിൽ നിന്നും ഓട്ട് നിലവിളക്ക്, ചെമ്പ് പാത്രം, ഓട് കൊണ്ട് നിർമ്മിച്ച മറ്റ് വിളക്കുകൾ എന്നിവ അഡ്വ. സജീവ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി. പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമിക്കുന്ന പ്രതിമ മൂന്നു മാസം കൊണ്ട് നാടിന് സമർപ്പിക്കാനാകുമെന്നുഎം എൽ എ പറഞ്ഞു. ജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനയായി ലഭിക്കുന്ന പഴയ ഓട്ടു പാത്രങ്ങൾ ഉപയോഗിച്ചു പിതാവിന്റെ പ്രതിമ നിർമിക്കുക വഴി ഹൃദയ സ്പർശിയായ ഒരു ഉദ്യമത്തിനാണ് നാട് ഒരുമിച്ചതെന്നു എം എൽ എ പറഞ്ഞു. അജിത്ത് രാമവർമ്മ, ഫാ. ആന്റണി പുന്നൂര്, ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, പി. ടി. മാത്യു, തോമസ് വക്കത്താനം, കെ വി ഫിലോമിന ടീച്ചർ, ജോജി കന്നിക്കാട്ട്, ടി. എൻ. എ. ഖാദർ, ബാബു പള്ളിപ്പുറം, ജിൻസ് മാത്യു, ജോയിച്ചൻ പള്ളിയാലി, ജോൺസൺ ചിറവയൽ, വി. വി. അബ്ദുള്ള, പി. സി. ആയിഷ, ഖലീൽ റഹ്മാൻ, ജോസ് പി. സി. പന്നിയാംമാക്കൽ എന്നിവർ സംബന്ധിച്ചു.
വള്ളോപ്പിള്ളി പിതാവിന്റെ വെങ്കല പ്രതിമ നിർമ്മാണം: നാടിൻറെ മുഴുവൻ പങ്കാളിത്തത്തോടെ. നിലവിളക്കും വസ്തുക്കളും സമ്മാനിച്ച് തുടക്കം ആലക്കോട് കൊട്ടാരത്തിൽ
WE ONE KERALA
0
Post a Comment