ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേയും ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ദിനവും സംയുക്തമായി ആചരിച്ചു. വൈഎംസിഎ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെമ്പേരിയിലെ മുതിർന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് പി.ഡി.തോമസ്, ഡോ.സ്റ്റെനിൻ ബാബു, ഡോ.സ്റ്റെമിൻ തോമസ് എന്നിവരെ പൊന്നാടയണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ വൈഎംസിഎ പ്രസിഡൻ്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബി ഇലവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. വൈഎംസിഎ സബ് റീജിയൻ മുൻ ചെയർമാൻമാരായ ജോസ് മേമടം, ജോഷി കുന്നത്ത്, ചെമ്പേരി യൂണിറ്റ് മുൻ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ, വനിതാ ഫോറം പ്രസിഡൻ്റ് ലിസിയാമ്മ ജോസഫ്, സെക്രട്ടറി ലിജി ജോമി എന്നിവർ പ്രസംഗിച്ചു. സിഎ പി.ഡി.തോമസ്, ഡോ..സ്റ്റെനിൻ ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment