പ്രതിഷേധ പ്രകടനം നടത്തി


പയ്യാവൂർ: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ഭരണപരമായ അനാസ്ഥയും ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജ് തികഞ്ഞ പരാജയവുമാണ്. ആയതിനാൽ മന്ത്രി വീണ ജോർജ് ധാർമികം ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ നിന്നും പയ്യാവൂർ ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ കെ കുര്യൽ, കോൺഗ്രസ് നേതാക്കളായ ബേബി മുല്ലക്കരി, ജെയിംസ് തുരുത്തേൽ, ടി പി അഷ്റഫ്, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയംകുന്നേൽ, സജി അട്ടിക്കൽ, ജയ്സൺ കാട്ടാങ്കോടൻ, ജോൺസൺ സിപി, ജോസഫ് അറയ്ക്കപറമ്പിൽ, രാജേഷ് രാബേത്ത്, ജോമോൻ മേക്കാട്ട്, അമൽ തോമസ്, സൈമൺ പെരുവക്കുന്നേൽ, ജോർജ് തറപ്പിൽ, തോമസ് പെരുമ്പാട്ട്, സിബി ഉദയംതാനത്ത്, തോമസ് മച്ചിക്കാട്ട്, തോമസ് കുറുവത്താഴം, പി സി സ്കറിയ, തോമസ് കിഴക്കേക്കര, സ്കറിയ കാരക്കുന്നത്ത്, മൈക്കിൾ ചാണ്ടിക്കൊല്ലി, തോമസ് കുറവത്താഴം,  മോഹൻ മൂത്തേടം, ജോസ് ചക്കാനിക്കുന്നേൽ, ജോയ് പാറക്കൽ, രാജൻ വായോറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്‌: തോമസ് അയ്യങ്കനാൽ



Post a Comment

Previous Post Next Post

AD01