വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന് സന്ദേശം അയച്ചു, പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

 



മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫര്‍സീനയെ (35) ആണ് താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. അതേസമയം ഇവർ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസ് ആയി വയ്ക്കുകയും ചെയ്തിരുന്നു . ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.



Post a Comment

Previous Post Next Post

AD01