കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ വഴി തുറക്കുന്നു..!


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് (പടിഞ്ഞാറ് ഭാഗം) വാഹനങ്ങൾക്ക് പ്രവേശിക്കാൻ റോഡിൽ നിന്ന് ഒരു കവാടം കൂടെ തുറക്കുന്നു. മുനീശ്വരൻ കോവിലിന് സമീപത്ത് നിന്നും ആരംഭിച്ച് ആർഎംഎസ് പോസ്റ്റ് ഓഫീസിന് അരികിലൂടെ വരുന്ന പുതിയ റോഡിന് ഏഴ് മീറ്റർ വീതിയുണ്ടാകും. പാഴ്‌സൽ ഓഫീസിനോട് ചേർന്ന് നിലവിലുള്ള വീതി കുറഞ്ഞ റോഡിലേക്ക് ഇത് ബന്ധിപ്പിക്കും. ഈ റോഡ് വിപുലീകരിച്ച് നിലവിൽ പുറത്തേക്കുള്ള വഴിയിൽ ചേരും. വൺവേ ആയിരിക്കും. റോഡിൽ നിന്ന് സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന കവാടം അതുപോലെ തുടരുമെന്നാണ് സൂചന.



Post a Comment

Previous Post Next Post

AD01