ചൈനീസ് കമ്പനിയായ വൺപ്ലസിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വൺപ്ലസ് 15 അടുത്ത വർഷം വിപണിയിലെത്തിയേക്കും. ആഗോള വിപണിയിലേക്ക് എത്തുന്നതിന് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിന്‍റെ സവിശേഷതകളെ കുറിച്ച് പല ടെക് ബ്ലോഗർമാരും വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്വാൽകോം സ്നാപ് ഡ്രാഗൺ 8 എലൈറ്റ് 2 എന്ന ആരാധകർ ഉറ്റുനോക്കുന്ന ചിപ്സെറ്റിന്റെ വരവാണ്.
സെപ്റ്റംബറിൽ ആയിരിക്കും ക്വാൽകോം പുതിയ ചിപ്സെറ്റിനെ ഔദ്യോഗികമായി പുറത്തിറക്കുക. ആറ് എഫിഷ്യൻസി കോറുകളും (3.63GHz) രണ്ട് പെർഫോമൻസ് കോറുകളും (4.61GHz) ചിപ്‌സെറ്റിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. 165Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5 K ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. 100 വാട്ട് അതിവേഗചാർജിംഗ് പിന്തുണയുള്ള 7,000 mAh വമ്പൻ ബാറ്ററിയാവും വൺ പ്ലസ് ആരാധകരെ കാത്തിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. 50 MP മെയിൻ സ്‌നാപ്പറും പെരിസ്‌കോപ്പ് സൂം ക്യാമറയും ഉണ്ടായിരിക്കും.
അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനർ, IP68 / IP69 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങ്ങ്, നിരവധി നൂതന എ ഐ ഫീച്ചറുകൾ തുടങ്ങി വമ്പൻ സവിശേഷതകളാണ് ഫോണിലുണ്ടാവുക. വൺപ്ലസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ ഡിസൈനിൽ നിന്നും വ്യത്യസ്ത ലുക്കും ഫോണിന് പ്രതീക്ഷിക്കുന്നുണ്ട്. 80000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Post a Comment