മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് ഇന്ന്. ജില്ലാപഞ്ചായത്ത് അംഗം ടി പി ഹാരിസും കൂട്ടാളികളും ചേർന്ന് 25 കോടിയിലധികം തട്ടിപ്പ് നടത്തിയതിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. ടി പി ഹാരിസ് ഇടനിലക്കാരനായി 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ വെച്ചും പരിസരത്തുവെച്ചുമാണ് പണം കൈപ്പറ്റിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മുത്തേടം എന്നിവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പണം നഷ്ടമായവർ ആരോപിച്ചിരുന്നു. ടി പി ഹാരിസ് ഇടനിലക്കാരനായി 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ വെച്ചും പരിസരത്തുവെച്ചുമാണ് പണം കൈപ്പറ്റിയത്. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് പ്രതിഷേധം. അക്രഡിറ്റഡ് ഏജന്‍സികളുടെ മറവില്‍ നടത്തുന്ന കൂട്ടു കച്ചവടത്തിന്റെ പങ്കാളികള്‍ ലീഗ് നേതൃത്വത്തിലെ ചിലരാണെന്നും നേതാക്കൾ പറഞ്ഞു.
Post a Comment