കോട്ടയത്ത് വന്‍ കവര്‍ച്ച; 50 പവന്‍ കവര്‍ന്നു, പിന്നില്‍ അന്യസംസ്ഥാന സംഘമെന്ന് സൂചന

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്തുള്ള വില്ലയില്‍ വന്‍ കവര്‍ച്ച. വയോധികയും മകളും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിന് പിന്നില്‍ അന്യസംസ്ഥാന സംഘമാണെന്ന് പോലിസ് സംശയിക്കുന്നു. അമ്പുങ്കയത്ത് വീട്ടില്‍ അന്നമ്മ തോമസ് (84), മകള്‍ സ്‌നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ പോയിരുന്നു. ഈ സമയത്ത് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍, മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. രാത്രി രണ്ടിനും പുലര്‍ച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം



 

Post a Comment

Previous Post Next Post

AD01