എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

 


 ചാലോട് മുട്ടന്നൂരിലെ ഒരു ഹോട്ടലിൽ വച്ച് യുവതിയെയും യുവാക്കളടക്കം ആറുപേരെ എംഡിഎംഎയുമായി മട്ടന്നൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നു പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലയോട് സ്വദേശിയായ മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ശുഹൈബ് കെ, പാലയോട് സ്വദേശി സഞ്ജയ്. കെ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകളും, 500 രൂപ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.  മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ എം ന്‍റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജീവൻ പി യുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, നിഷാദ് സിവിൽ പോലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



Post a Comment

Previous Post Next Post

AD01