റേഷൻ മണ്ണെണ്ണ വില മൂന്ന് രൂപ കൂട്ടി


സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില വർധിച്ചു. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയിൽ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്‌റ്റിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കുമ്പോൾ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകൾക്ക് 2 ലിറ്ററും മറ്റു കാർഡുകാർക്ക് ഒരുലിറ്റർ വീതവും രണ്ട് പാദത്തിലെയും ചേർത്ത് ഈ മാസം അനുവദിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01