ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് കർഷക ദിനം ആചരിച്ചു

ശ്രീകണ്ഠപുരം: യങ്ങ് മൈൻഡ്സ് ക്ലബ്ബ് ശ്രീകണ്ഠാപുരം കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. ശ്രീകണ്ഠാപുരം പൊടി ക്കളത്ത് താമസിക്കുന്ന പി രവീന്ദ്രൻ എന്ന കർഷകശ്രേഷ്ഠനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഡിസ്ട്രിക്ട് സെനെറ്റർ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗം വിനോദ് പൊടിക്കളം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ പി സ്വാഗതവും, ട്രഷറർ രാമചന്ദ്രൻ പി വി നന്ദിയും പറഞ്ഞു.





Post a Comment

Previous Post Next Post

AD01