രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കുമുള്ള ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് മൂക്കൊലിപ്പ്. എല്ലാദിവസവുമുള്ള മൂക്കൊലിപ്പ് ഒരു പരിധി വരെ മാറാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.
എല്ലാ ദിവസവും രാവിലെ ആവി പിടിക്കുന്നത് മൂക്കിലെ കഫം അലിയിച്ചു കളയാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് ശ്വാസതടസ്സം കുറയ്ക്കാന്‍ സഹായിക്കും.
ഉപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് കഴുകുന്നതും നല്ലതാണ്. ഇത് മൂക്കിലെ അലര്‍ജികളും കഫവും നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് മൂക്കിലെ ശ്വാസതടസ്സം കുറയ്ക്കും.
ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് കഫം നേര്‍പ്പിക്കാനും എളുപ്പത്തില്‍ പുറത്തുകളയാനും സഹായിക്കും.
പൊടി, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമം എന്നിവ അലര്‍ജിക്ക് കാരണമാകും. അതിനാല്‍ കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കുക. ഇതൊന്നുംകൊണ്ട് മാറ്റം വരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റു രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് വളരെ പ്രധാനമാണ്.
Post a Comment