ഇന്ത്യക്ക് തീരുവ കൂട്ടിയപ്പോള്‍ പാകിസ്ഥാന് കുറച്ച് കൊടുത്ത് ട്രംപ്; കാരണം വിശദീകരിച്ച് യുഎസ് പ്രസിഡന്റ്

 


അമേരിക്കയിലെത്തുന്ന 90 രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു. കാനഡയുടെ പകരച്ചുങ്കം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായാണ് ഉയര്‍ത്തിയത്. സിറിയക്ക് 41 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പകരച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 25 ശതമാനമായി നിലനിറുത്തി. പാകിസ്ഥാന്റെ തീരുവ 29 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറച്ചു. പാകിസ്ഥാനുമായി എണ്ണ പര്യവേഷണത്തിന് അമേരിക്ക കരാര്‍ ഒപ്പുവച്ചതിനാലാണ് തീരുവ കുറച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഓട്ടോമോട്ടീവ്, ലോഹ ഇതര ഉത്പന്നങ്ങളുടെ തീരുവയില്‍ മെക്‌സികോയ്ക്ക് ഇളവ് നല്‍കാനും തീരുമാനമായി. ബ്രസീലില്‍ നിന്ന് ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനമാണ് തീരുവ നിശ്ചയിച്ചത്. ചൈനയുമായുള്ള വ്യാപാര കരാറിന് ആഗസ്റ്റ് 12 വരെ സാവകാശം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇതുവരെ വിറ്റത് 10 കോടിയില്‍ അധികം; എന്നിട്ടും  കമ്പനി വില്‍ക്കാന്‍ തീരുമാനിച്ച് ഉടമ ഓട്ടോമോട്ടീവ്, ലോഹ ഇതര ഉത്പന്നങ്ങളുടെ തീരുവയില്‍ മെക്‌സികോയ്ക്ക് ഇളവ് നല്‍കാനും തീരുമാനമായി. ബ്രസീലില്‍ നിന്ന് ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനമാണ് തീരുവ നിശ്ചയിച്ചത്. ചൈനയുമായുള്ള വ്യാപാര കരാറിന് ആഗസ്റ്റ് 12 വരെ സാവകാശം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയ്ക്ക് അടി, പാകിസ്ഥാന് കാരറ്റ്

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി പ്രഹരം നല്‍കിയ ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനോട് മമത കാട്ടി. പാകിസ്ഥാന്റെ പകരച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 29 ശതമാനത്തില്‍ നിന്നും 19 ശതമാനമായി കുറച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീരുവ നേരിടുന്നതും ഇന്ത്യയാണ്.

യൂറോപ്യന്‍ യൂണിയന്‍ 15 ശതമാനം

കാനഡ 35 ശതമാനം

ജപ്പാന്‍ 15 ശതമാനം

ദക്ഷിണ കൊറിയ 15 ശതമാനം

തയ്വാന്‍ 20 ശതമാനം

വിയറ്റ്നാം 20 ശതമാനം

ഇന്ത്യ 25 ശതമാനം

വിപണി വികസിപ്പിക്കാന്‍ ഇന്ത്യ

അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ നേരിടുന്ന തിരിച്ചടി മറികടക്കാന്‍ വിവിധ സാമ്പത്തിക മേഖലകളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ നീക്കം ശക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍, പെറു, ചിലി എന്നിവരുമായി വ്യാപാര ചര്‍ച്ചകള്‍ വേഗത്തിലാക്കും. തുണിത്തരങ്ങള്‍, തുകല്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ പത്ത് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയരുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കനത്ത തിരിച്ചടി നേരിടും. ഇതിനാലാണ് പുതിയ വിപണികള്‍ കണ്ടെത്താന്‍ ശ്രമം.

ആഗോള വിപണികളില്‍ തകര്‍ച്ച

വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നടപ്പായതോടെ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ച നേരിട്ടു. ഏഷ്യയിലെയും യൂറോപ്പിലെയും യു.എസിലെയും ഓഹരികള്‍ ഇന്നലെ വില്‍പ്പന സമ്മര്‍ദ്ദത്തിലായി. സെന്‍സെക്സ് 585.67 പോയിന്റ് നഷ്ടവുമായി 80,599.91ല്‍ അവസാനിച്ചു. നിഫ്റ്റി 203 പോയിന്റ് ഇടിഞ്ഞ് 24,565.35ല്‍ എത്തി



Post a Comment

Previous Post Next Post

AD01