പറവൂരിലെ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ മകൾ കസ്റ്റഡിയിൽ

 


എറണാകുളം പറവൂരിലെ യുവതിയുടെ ആത്മഹത്യയിൽ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തത്. പൊലിസ് നടപടി തെറ്റായ രീതിയിൽ എന്ന് അഭിഭാഷക പറഞ്ഞു. എന്നാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായെത്തിയാണ് മകളെ കസ്റ്റഡിയിലെടുത്തത്. മഫ്തിയിലെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാൻ എത്തിയിരുന്നെങ്കിലും പൊലീസുകാരെ അഭിഭാഷകർ തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് കോടതി ഉത്തരവുമായെത്തി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പറവൂരിലെ മജിസ്‌ട്രേറ്റിന്റെടുത്തേക്കാണ് മകളുമായി പൊലീസ് സംഘം പോയതെന്നാണ് വിവരം.മജിസ്‌ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുക്കാൻ ഉത്തരവുമായെത്തിയതെന്ന് അഭിഭാഷക പറഞ്ഞു. കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ ചോദ്യം ചെയ്യാൻ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഉത്തരവുമായെത്തിയതെന്ന് അഭിഭാഷക പറയുന്നു. ബലം പ്രയോഗിച്ചാണ് അവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പുഴയിൽച്ചാടി ജീവനൊടുക്കിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവർക്ക് പണം നൽകിയത്. ഇരുവരും ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് ബെന്നി ആരോപിച്ചു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നും ആരോപണം. സംഭവത്തിൽ അയൽവാസിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.



Post a Comment

Previous Post Next Post

AD01