തട്ടിപ്പ് തുടർന്ന് മുസ്ലിം ലീഗ്. മുസ്ലിംലീഗ് കവളപ്പാറ പുനരധിവാസത്തിന് വാങ്ങിയ ഭൂമിയിൽ ഒരാൾപ്പോലും കവളപ്പാറ ദുരന്ത ബാധിതരില്ല. മറ്റു പ്രദേശങ്ങളിലെ ലീഗണികളും ലീഗ് കമ്മറ്റി നിർദേശിച്ചവരും ഭൂമി കൈക്കലാക്കി.പൂളപ്പാടത്ത് വാങ്ങിയ ഭൂമിയിൽ പത്തു വീട് നിർമിച്ചു നൽകി. ഇതിലും കവളപ്പാറ ദുരന്തബാധിതരില്ല. അമ്പതു പേർക്ക് വീടും സ്ഥലവും നൽകുമെന്നായിരുന്നു വാഗ്ദാനം. മുസ്ലീം ലീഗ് കെ എം സി സി മുഖേനെ മാത്രം പിരിച്ചത് അഞ്ച് കോടി രൂപയാണ്. കവളപ്പാറ ദുരന്ത ബാധിതരായ ഒരാൾക്ക് പോലും ഒരു സെൻ്റ് സ്ഥലമോ, വീടോ നൽകാതെയാണ് തട്ടിപ്പ് നടത്തിയത്.മമ്പാട് വാങ്ങിയെന്നു പറഞ്ഞ ഭൂമി മറിച്ചു വിറ്റു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിൻ്റെ പേരിലായിരുന്നു എഗ്രിമെൻ്റ്. തുഛമായ വിലക്ക് വാങ്ങിയ ഭൂമി മൂന്നിരട്ടി തുകയ്ക്കാണ് രജിസ്റ്റർ ചെയ്തത്
Post a Comment