ഇരിട്ടി: ആറളം ഫാം ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ കാടുകയറ്റുന്നതിനായി വനംവകുപ്പിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച ആരംഭിച്ച ആരംഭിച്ചഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന്റെ രണ്ടാം ദിനമായ ഇന്നലെ കാടു കയറിയത് ഒരു കാട്ടു കൊമ്പൻ മാത്രം. കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫിസറുടെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിതിൻ ലാൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 35 ഫോറസ്റ്റ് ജീവനക്കാരും, പത്തോളംആറളം ഫാം ജീവനക്കാരും അടങ്ങുന്ന ദൗത്യസംഘം ആറളം ഫാം രണ്ടാം ബ്ലോക്ക് ഭാഗത്തുനിന്നാണ് ഇന്നലെ ദൗത്യം ആരംഭിച്ചത് ഇവിടെ കണ്ടെത്തിയ മോഴയാനയെ പെപ്പർ കുന്ന്, സ്പിങ്കാ റോസ് വഴി നിരന്നപറവരെ എത്തിച്ചെങ്കിലും, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൊഴയാന പൊട്ടിയ മല ഭാഗത്തേക്ക് തിരിഞ്ഞു പോവുകയായിരുന്നു തുടർന്ന് പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച ഒരു കൊമ്പനാനയെ ഓടച്ചാൽ നിർമ്മിച്ച പുതിയ തൂക്കുവേലി കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തി. . ഇന്നലെ നടന്ന ദൗത്യത്തിൽ ഇരിട്ടി താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ , ആറളം പൊലിസ് , ആറളം ഫാം മെഡിക്കൽ സംഘംഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകി
Post a Comment