തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് പൊതികൾ സഹിതം യുവാക്കൾ അറസ്റ്റിലായി


തളിപ്പറമ്പ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ റൈഡിൽ ഉണ്ടപ്പറമ്പിൽ വെച്ച് കഞ്ചാവ് പൊതികൾ സഹിതം യുവാക്കൾ അറസ്റ്റിലായി. തളിപ്പറമ്പ് മുക്കോല സ്വദേശി പുന്നക്കൻ മൻസിലിൽ നദീർ പി, തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന അഫീഫ മൻസിലിൽ ഹസ്ഫർ ഹസ്സൻ. കെ. പി എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ രാജീവൻ. പി. കെ രാജേഷ് കെ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. നദീർ നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസിൽ ജയിലിൽ കിടന്നിരുന്നു. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലും മായി നദീറിന്റെ പേരിൽ ഒന്നിൽ കൂടുതൽ കേസുകൾ ഉണ്ട്. സമാനമായി ഹസ്ഫർ ഹസനും തളിപ്പറമ്പ എക്സൈസ് ഓഫീസിലും വളപട്ടണം പോലീസിലും ആയി കഞ്ചാവ് കൈവശം വെച്ച കേസുകൾ ഉണ്ട്. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ ഉല്ലാസ് ജോസ് , സിവിൽ എക്സൈസ് ഓഫീസർ കലേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. 



Post a Comment

Previous Post Next Post

AD01