എംഎസ്എഫിന്‍റെ തീവ്ര വർഗീയ നിലപാടിനെതിരെ ആഞ്ഞടിച്ച് ഇന്നലെ കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വത്തിന്‍റെ അറിവോടെയെന്ന് വിവരം. എംഎസ്എഫിന്‍റെ വർഗീയ നിലപാടുകളിൽ യുഡിഎസ്എഫിലും പ്രതിഷേധം കനക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാനാണ് എംഎസ്എഫ് നീക്കമെന്നാണ് ആരോപണം. വിദ്യാർത്ഥികളിൽ വർഗീയചിന്തകൾ പടർത്തുന്നുവെന്നും ആരോപണമുണ്ട്. തെളിവായി ഒരു വനിതാ നേതാവിന്‍റെ ശബ്ദ സംഭാഷണവും പുറത്ത് വന്നിരുന്നു. പിറന്നാളിന് കേക്ക് മുറിക്കുന്നത് പോലും മതത്തിനെതിരെന്നാണ് വനിതാ നേതാവ് പറയുന്നത്. മതമില്ലാത്ത പാർട്ടിയിൽ ചേർന്നാൽ ഇസ്‌ലാമിൽ നിന്നും പുറത്താകുമെന്നും പറയുന്നുണ്ട്.എം എസ് എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയാണെന്നും, ക്യാമ്പസില്‍ മതം പറഞ്ഞു വേര്‍തിരിവുണ്ടാക്കുന്ന എം എസ് എഫിനെ മാറ്റി നിര്‍ത്തണമെന്നും ഇന്നലെ കെഎസ്‌യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരുന്നു. സംഘടനയുടെ പേരിന്‍റെ തുടക്കത്തിലുള്ള മതത്തിന്‍റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്നും മുബാസ് സി എച്ച് ഫേസ്ബുക്കിൽ എഴുതിയിരുന്നു.
Post a Comment